Pages

Monday, March 29, 2010

കുണ്ടൂര്‍ ഹൌസ് 1961


ഒറ്റവരി കവിത പോലെയാണ് ജീവിതം. അര്‍ദ്ധവിരാമാങ്ങള്‍ക്ക് ഇടം കൊടുക്കാത്ത , ചോദ്യചിഹ്നങ്ങളും ആശ്ച്ചര്യചിഹ്നങ്ങളും നിറഞ്ഞ, വേദനിപ്പിക്കുന്ന പൂര്‍ണ വിരാമങ്ങളുള്ള ഒരു ലഖു കവിത. ഇത്രയും ആമുഖം .
നിറയെ അഴികളുള്ള, കറുത്ത പെയിന്റ് അടിച്ച, എപ്പോഴും തുറന്ന കിടക്കാരുണ്ടായിരുന്ന ആ ഗയിറ്റ്‌ പൂട്ടിക്കിടക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും ഏറെയായിരുന്നു. ആ അഴികളില്‍ മുറുകെ പിടിച്ച്, ഓര്‍മകളുടെ, നന്മകളുടെ, സ്നേഹത്തിന്റെ തിരശീലക്ക് പിന്നിലേക്ക് ഞാന്‍ ഒളിക്കുമ്പോഴെക്കും കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു. 

                                   ***                                ***
" കുട്ടാ , ഓലെണീറ്റോ !"
സുരെനെച്ചീടെ വിളി കേള്‍ക്കുമ്പോളറിയാം ചൂടുള്ള അരിപ്പുട്ടും കടലക്കറിയും പപ്പടവുമെല്ലാം തയ്യാര്‍ആയി  കഴിഞ്ഞെന്ന്‍. മെല്ലെ കണ്ണ്‍ തുറന്ന്‍ നോക്കുമ്പോഴേക്കും സരിനും ശ്രീയും റോഷിയുമൊക്കെ പതുക്കെ എണീറ്റ് വരുന്നുണ്ടാവും . അപ്പോഴും സുഖമായി ഉറങ്ങുന്ന സുമേഷിനെയും ചവിട്ടി എണീപ്പിച്ച് ഒരു ജാഥയായി തടിയുടെ കോണിപ്പടികളിറങ്ങി താഴേക്ക്. അടുക്കളയുടെ ചാരെയുള്ള പൈപ്പ്ന്റെ ചുവട്ടില്‍ നിന്ന്‍ കയ്യില്‍ പേസ്റ്റ്ഉം തേച്ച്, പേരിനൊരു പല്ലുതേപ്പും കഴിഞ്ഞ്  മേശക്കരികില്‍ എത്തുമ്പോള്‍ പത്രം വായനയും കഴിഞ്ഞ് ലൌണ്ട്രിയും ഷഫൂം നേരത്തെ തന്നെ കാര്യപരിപാടികള്‍ തുടങ്ങിയിരിക്കും. തമാശകളും കളിയാക്കലുകളും പൊട്ടിച്ചിരികല്‍ക്കുമിടയില്‍ റോമി ചേച്ചി പപ്പടും ചായയും എല്ലാവരിലേക്കും എത്തിക്കുന്ന തിരക്കിലാവും.  വയറു നിറഞ്ഞ്‌ എഴുന്നെല്‍ക്കാരാവുമ്പോ അമ്മ വന്ന്‍ നിര്‍ബന്ധിച് വീണ്ടും കഴിപ്പിക്കും. 
കുട്ടന്റെ അമ്മയെ ഞങ്ങളും അമ്മയെന്ന്‍ വിളിച്ചു. സുരേനെച്ചിയെയും റോമി ചേച്ചിയെയും അതുപോലെ സ്നേഹിച്ചു. കുട്ടന്റെ സുധീറേട്ടന്‍ ഞങ്ങളുടെ എല്ലാം സുധീറേട്ടനായി .
ഭക്ഷണം കഴിഞ്ഞ്, മൊസ്സൈക്കിട്ട വീടിന്റെ  സിറ്റ്ഔട്ടിലെ കസേരകളിലും നിലത്തുമായ് പത്രം പങ്ക് വച്ച് ബഹളം കൂട്ടുമ്പോഴേക്കും മുനീര്‍ എത്തും. അല്പം കഴിഞ്ഞ് വൈകിയെത്തിയ സജീറിനേം ചീത്ത പറഞ്ഞ് വണ്ടിയില്‍ കയറ്റി യാത്ര തുടങ്ങും. ബാലുശേരിയും താമരശേരിയും താണ്ടി ഈങ്ങാപ്പുഴയില്‍ കുളിച്ച്, ലൌണ്ട്രിയുടെ വീട്ടിലും കയറി നേരെ ബീച്ചിലേക്ക്. ഉപ്പിലിട്ട നെല്ലിക്കയും കഴിച്ച് മണല്‍പ്പരപ്പില്‍ വട്ടം കൂടിയിരുന്നുള്ള സൊറ പറച്ചില്‍.
ജീവിതത്തില്‍ ഞാന്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന നിമിഷങ്ങള്‍.
പിന്നെ വീണ്ടും വീട്ടിലേക്ക്.
ബാഗ്‌ നിറയെ കോഴിക്കോടന്‍ ഹല്‍വയുമായി ആ വീടിന്റെ പടികളിറങ്ങുമ്പോള്‍ മനസ്സിലുരുണ്ട്ട്കൂടിയിരുന്ന  സങ്കടം, പോയിവരാമെന്ന്‍ പറഞ്ഞ് ലഖൂകരിക്കും. 
അങ്ങനെ എത്ര എത്ര യാത്രകള്‍ യാത്രപറച്ചിലുകള്‍ .
ഓരോ യാത്രയിലും ഞാനാ വീടിനെ സ്വന്തം വീടിനെക്കാലേറെ സ്നേഹിച്ച് പോന്നു. കളിചിരികളും ആരവങ്ങളുമില്ലാതെ ഒരിക്കലും ആ വീടിന്റെ ഓര്‍മകള്‍ എന്നില്‍ നിറഞ്ഞിരുന്നില്ല.
                  ***                                                     ***
എല്ലാവരയൂം ഒന്നിപ്പിച്ചിരുന്ന കുട്ടന്‍ എന്നാ ഖടകം ഖാത്തരിലെക്ക്  പറന്നു. എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് ഇറങ്ങി നടന്നപ്പോള്‍ ഏകയായത് ആ വീടാണ് , ഞങ്ങളുടെ മനസ്സുകലാണ്ണ്‍.
കണ്ണ്‍ തുടച്ച് , ഇടറിയ ഓര്‍മ്മകള്‍ ഉണര്‍വാക്കി മനസ്സിലൊരു ശപഥവുമെടുത്തു, ആ സന്തോഷം എന്ത് വില കൊടുത്തും തിരിച്ചു കൊണ്ട്വരും. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സ് നഷ്ട്ടപ്പെടും, സന്തോഷങ്ങളും.
ആ വലിയ ഗയ്റ്റിന്റെ അഴികള്‍ക്കിടയിലൂടെ വീടിന്റെ മുകളില്‍ എന്നോ കുറിക്കപ്പെട്ട " കുണ്ടൂര്‍ ഹൌസ് 1961 നോക്കി  പുഞ്ചിരിക്കാന്‍ ഞാനൊരു വിഫല ശ്രമം നടത്തി നോക്കി.