മനസ്സ് പറയുന്നത് പോലെയല്ല
വിരലുകള്‍ കോറുന്നത്.
ഇനി, വിരലുകള്‍ നോവിച്ചാലും പരിഭവിക്കാത്ത
കീബോര്‍ഡുകള്‍ ഉണ്ടാകുമോ?
ഉണ്ടാകണം. ഇല്ലെങ്കില്‍,
സുഹൃത്തിനയച്ച അശ്ലീലം കാമുകിക്കായിപ്പോവില്ലല്ലോ.
ചോദ്യം രണ്ടാണ്.
എന്തിനയച്ചുവെന്നും ആരുടെ forward ആണെന്നും?
രണ്ടും വെറുക്കപ്പെടേണ്ടതാണ്പോലും.
നിശബ്ദത കൊണ്ട് തോല്‍പ്പിക്കാനും കഴിയുന്നില്ല.
ഒരു കണ്ടെത്തല്‍ !
യുറേക്കാ യുറേക്കാ എന്നലറാതെ അവള്
മറുഭാഷയില്‍ എന്തോ പുലമ്പി
എന്റെ മുഖമിപ്പോള്‍ ജനനേന്ദ്രിയം പോലെയാണ്
കാണ്‍വതവളെന്ന്.
തലയിലെന്തോ വീണു.
മാനമിടിഞ്ഞുവീണതാണോ അതോ തേങ്ങയാണോ?
ഫ്ലാറ്റിന്റെ ഉള്ളിലാണല്ലോ,
തേങ്ങയല്ല. മാനം തന്നെ.
യോഗ പരിശീലനം ഉടനെ ആരഭിക്കണം.
മനസ്സ് പറയുന്നതേ വിരലുകള്‍ കോറാവൂ.
2 comments:
ഈ കവിത ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു.നമ്മള് തമ്മിലുള്ള സംവേദന ക്ഷമതയ്ക്കെ വളരെ അന്തരം ഉണ്ടെന്നു തോന്നുന്നു.
എല്ലാ മനുഷ്യരും വ്യത്യസ്തരല്ലേ സര്.
അഭിപ്രായത്തിനു വളരെ നന്ദി .
Post a Comment
ദയവായി അഭിപ്രായം രേഖപ്പെടുത്തൂ സുഹൃത്തേ