Pages

Monday, May 10, 2010

മറന്ന്‍ പോയ ചിരി

അതിശയിപ്പിക്കുന്നതായി   ഒന്നും  കണ്ടില്ല . അമ്പരപ്പിക്കാനായി അവള്‍  ഒന്നും ചെയ്തുമില്ല .
അവനുറങ്ങി .
ബ്രഹ്മാണ്ട പരമകോടിയിലെ സകല  ശബ്ദ  കോലാഹലങ്ങള്ക്കുമിടയില്‍  ഒരു  സുഖസുഷുപ്തി.
അവളുടെ  മുലകളില്‍  പറ്റിപ്പിടിച്ചിരിക്കുന്ന  മാത്ര്ത്വം ഉണങ്ങും   മുന്പ്  അവനുണരും.
വീണ്ടും  കരച്ചില്‍ !
അത്  കേള്ക്കുമ്പോള്‍  ചീവീട്  കരയും  പോലെയാണ്ണ്‍  അയാള്ക്ക്   തോന്നുക . ചെന്നിക്കുത്ത്  കൂടുതലായെന്ന  പോലെ  അയാള്‍  ചെവി  രണ്ടും പൊത്തിപ്പിടിക്കും. അസഹനീയമായ  എന്തോ  നീറിപ്പുകയുന്ന  പോലെ  അയാളുടെ  കണ്ണുകള്‍  തോന്നിച്ചു , ചെഷ്ട്ടകളും .
ട്രെയിന്‍  ഏറണാകുളത്തെത്തി . വെളിയില്‍  പോര്ട്ടര്മാരുടെ  കൂക്കി  വിളികളും , ചായ   വില്പ്പനക്കാരുടെയും  മറ്റും  ഈണം  നിറഞ്ഞ  വിളികളും , സെല്ഫോണ്കളുടെ  പലവിധങ്ങളായ റിംഗ് ടോണ്കളും  കേള്ക്കാം .
അസ്വസ്ഥമായ  കണ്ണുകള്‍  അപ്പോഴും    കൈകുഞ്ഞിന്റെ  നേര്ക്കായിരുന്നു.
                                                                   *          *             *           
ആദ്യമായി  കേള്ക്കുന്നത്  കൊണ്ടാണ്ണ്‍  നിങ്ങള്ക്കിങ്ങനെ . വിദേശങ്ങളിലും  മറ്റും  ഇതൊക്കെ  സാധാരണമാണ്ണ്
മറ്റൊരു  വഴിയും
അയാളുടെ  വാക്കുകളില്‍  അപ്പോഴും  സംശയം  നിഴലിച്ചിരുന്നു.
നമ്മള്‍  എല്ലാം  പരീക്ഷിച്ചതല്ലേ , ഇനി .. ഭയപ്പെടാതിരിക്കൂ . വിശാലമായ  കാഴ്ചപ്പാടുകളും  പരസ്പര  വിശ്വാസവുമാണ്ണ്നമുക്കാവശ്യം
നിറഞ്ഞ  മൌനം . തിരകള്ക്ക്  പോലും  ഒച്ച  നഷ്ട്ടപ്പെട്ട  പോലെ . മ്ലാനത  എങ്ങും  നിഴലിച്ചു .
ഡോക്ടര്‍  യാത്ര  പറഞ്ഞു  പിരിഞ്ഞിട്ടും  ഏറെ  നേരം  അയാള്‍    തിരകളിലെക്ക്  ഉറ്റ് നോക്കിയിരുന്നു .
  തീരുമാനത്തിന്റെ  ഓര്മപ്പെടുത്തലാണ്ണ് കുഞ്ഞ്. എന്റെതല്ലാത്ത  കുഞ്ഞ് .
മറ്റൊരുവന്റെ  ബീജം  കുത്തിവച്ച്  ഭാര്യയെ  ഗര്ഭിണിയാക്കേണ്ടി വന്നവന്റെ  ആത്മസഖര്ഷം . എല്ലാം  മറന്ന്  ജീവനില്‍  പ്രതീക്ഷയര്പ്പിച്ച് ജീവിക്കണം എന്നാശിച്ചതാണ്ണ്‍.
കുഞ്ഞിന്റെ  നേര്ക്ക്  ഉയരുന്ന  ഓരോ  നോട്ടവും  അയാളെ  ഭയപ്പെടുത്തി .   കുഞ്ഞ് തന്റെതല്ലെന്ന്അവ  വിളിച്ചു പറഞ്ഞെക്കുമെന്ന്‍  അയാള്‍  ഭയപ്പെട്ടു . അമ്മയുടെ  മോനെന്ന വിളികളാല്‍  അയാള്‍  അപ്രസക്തനാക്കപ്പെട്ടു .
ഇനിയും  വയ്യ .
മരണം  സന്നിഹിതമാകും  വരെ , അല്ലെങ്കില്‍  ഭയത്തിന്റെ  പാരമ്യതയില്‍  ഭ്രാന്തില്‍  എത്തും  വരെ .
എനിക്കിനിയും   വയ്യ . മറ്റൊരുവന്റെ  കുഞ്ഞിനെ  എന്റെ  ഭാര്യ  മുലയുട്ടുന്നത്  കാണാന്‍ .
                                   *                             *                             *
മുലഞെട്ടുകളില്‍  വിശന്ന്കടിക്കുന്ന  കുഞ്ഞിനെ  അയാള്‍  വെറുപ്പോടെ  നോക്കി  പിറുപിറുത്തു .
ഇതില്‍  നിന്നും  ഒരു  മോക്ഷം  വേണം . അതിനാണീ  യാത്ര . യാത്രുടെ  മടക്കം  കുഞ്ഞില്ലാതെയാവണം. അവള്‍  കരഞ്ഞെക്കാം , കരഞ്ഞ്  കരഞ്ഞ്  അവള്‍  ഓര്മ്മകള്‍  ഒഴുക്കിക്കളഞ്ഞുകൊള്ളും. എന്റെ  അവസ്ഥ  മറ്റാരേക്കാളും  അവള്ക്കറിയുന്നതല്ലേ .
ട്രെയിന്‍  ഉടനെങ്ങും  പുറപ്പെടുന്ന  ലക്ഷണമില്ല . അവള്‍  മയങ്ങുകയാണ്ണ്‍ .അയാള്‍  മെല്ലെ  എഴുന്നേറ്റ്  വാതിലിനടുത്തെക്ക് നടന്നു .
പുറത്ത്  പ്ലാട്ഫോരത്തിന്റെ ഓരത്ത്ഒരു  കുഞ്ഞിരുന്ന്കരയുന്നു . മൂക്കൊലിപ്പിച് , കണ്ണ്‍  നിറച്ച് , കൈകള്‍  രണ്ടോം  ചുരുണ്ട  ചെമ്പന്‍  മുടികളില്‍  പിടിച്ച്  അത്  ഉറക്കെ  കരയുകയാണ്ണ്‍ . കീറിയ  ചെളിപിടിച്ച  ഉടുപ്പ്കണ്ടാല്‍  അതിനെ  എടുക്കാന്‍  ആരും  അറക്ക്യും. വിശന്നിട്ടാണെന്ന്തീര്ച്ച .
എന്തോ  ഓര്ത്തെന്ന പോലെ  അയാള്‍  ട്രെയിനില്‍  നിന്നിറങ്ങി    കുഞ്ഞിന്റെ അടുത്തേക്ക്  നടന്നു .   കുഞ്ഞ്  ആരെയും  ശ്രധിക്കാതെ ആവുന്നതും  ഒച്ചയില്‍  കരയുകയാണ്ണ്‍ .
ഒരു  നിമിഷം    കുരുന്ന്കണ്ണുകള്‍  അയാളുടെ  മുഖത്ത് തങ്ങി  . അയാള്‍  കുഞ്ഞിനെ  വാരിയെടുത്ത്  കര്ച്ചിഫ് കൊണ്ട്   മൂക്ക്  തുടപ്പിച്  , അടുത്ത്  കണ്ട  കടയിലേക്ക്  നടന്നു .
കുഞ്ഞിന്റെ  ഒച്ച  ഒന്നുകൂടി  ഒച്ചയിലായി .
അയാള്‍  ചിരിച്ച്  കൊണ്ട്  കടയില്‍  നിന്നും  വാങ്ങിയ  ഫ്രൂട്ടിയില്‍  സ്ട്രോ  കയറ്റി  കുഞ്ഞിനു കൊടുത്തു .
അപ്പോഴേക്കും  ‘ യെ  പുള്ളൈ യെ  പുള്ളൈഎന്ന  വിളിച്ചു  കൊണ്ട്  താടി നീട്ടി വളര്ത്തിയ , കീറിയ  ഉടുപ്പും , എന്നോ  വെള്ളം  കണ്ട  പാന്റും ധരിച്ച  ഒരാള്‍  ഓടിയെത്തി  കുഞ്ഞിനെ  പിടിച്ച്   വാങ്ങി .

യെ  അമ്മ  ഭയന്ത്  പോയിട്ടീഗ്ലാ , ആഴാതെ , യേ കണ്ണ്‍  അഴാതെ  ” എന്ന്  പറഞ്ഞ് അയാള്‍  കുഞ്ഞിനെ  ലാളിക്കുന്നത്  നിര്ന്നിമെഷനായാണ്ണ്അയാള്‍  നോക്കി  നിന്നത് .
ട്രെയിനിന്റെ ചൂളം  വിളി . അയാള്‍  സ്വബോധത്തിലേക്ക്  തിരികെ  വന്നു . അനങ്ങിതുടങ്ങിയ  ട്രെയിനില്‍  പിടിച്ച  കയറി , തല  വെളിയിലിട്ട്     കുഞ്ഞിനേയും  അച്ഛനെയും  കണ്ണെത്താവുന്നിടത്തോളം   അയാള്‍  ഉറ്റുനോക്കി .
വാതിലിനടുത്തുള്ള  വാഷ്ബേസിനില്‍  മുഖം  കഴുകി , അറ്റം  പൊട്ടിയ  കണ്ണാടിയില്‍  നോക്കി  അയാളോന്ന്‍   പുഞ്ചിരിച്ചു . മാസങ്ങളോളം  ഒളിച്ചു  കിടന്ന , ഇനിയൊരിക്കലും  തിരികെ  വരില്ലെന്ന്കരുതിയ  ചിരി .
അയാള്‍  വേഗത്തില്‍  തിരികെ  സീറ്റില്‍  എത്തി . കുഞ്ഞ് കരയുന്നു . അവള്‍  നല്ല  ഉറക്കത്തിലും . അവള്ക്ക്  ഒറ്റ  അടിവച്ച്കൊടുക്കാനാണ്ണ്‍  അയാള്ക്ക്  തോന്നിയത് . ധിറിതിപ്പെട്ട്  അയാള്‍  അവളെ  തട്ടി  വിളിച്ചു .
നീ  ബോധംകെട്ട് ഉറങ്ങുവാണോ , മോള്  കരയുന്നത്  കേട്ടില്ലേ , പാല്‍  കൊടുക്ക്
കണ്ണ്‍  തുറന്ന്അത്ഭുതത്തോടെ , അവിശ്വസനീയതയോടെ , കണ്ണ്‍  ചിമ്മിച്ച്  അവള്‍  അയാളെ  നോക്കി .   നോട്ടം  അയാളില്‍  പൊട്ടിച്ചിരിയാണ്ണ്ഉണ്ടാക്കിയത് . അയാള്മെല്ലെ  എഴുന്നേറ്റ്  അവളുടെ  അരികിലേക്ക്  ചേര്ന്നിരുന്ന്‍  കുഞ്ഞിന്റെ തലയില്‍  തലോടി ,
മുലഞ്ഞെട്ടില്‍  മോണകള്കൊണ്ട്  കടിച്ച്പിടിച്    കുഞ്ഞ്  അവരെ  രണ്ടുപേരെയും  ഉറ്റ്  നോക്കിക്കൊണ്ടിരുന്നു

2 comments:

Rejeesh Sanathanan said...

കണ്ണ്‍ ചിമ്മിച്ച് അവള്‍ അയാളെ നോക്കി . ആ നോട്ടം അയാളില്‍ പൊട്ടിച്ചിരിയാണ്ണ്‍ ഉണ്ടാക്കിയത് ........."

സത്യം പറയാല്ലോ....വളരെ ഇഷ്ടപ്പെട്ടു........

lakshman kochukottaram said...

വളരെ നന്ദി

Post a Comment

ദയവായി അഭിപ്രായം രേഖപ്പെടുത്തൂ സുഹൃത്തേ