Pages

Wednesday, October 19, 2011

അശ്ലീലവും യോഗയും.


മനസ്സ് പറയുന്നത് പോലെയല്ല 
വിരലുകള്‍ കോറുന്നത്.
ഇനി, വിരലുകള്‍ നോവിച്ചാലും പരിഭവിക്കാത്ത 
കീബോര്‍ഡുകള്‍   ഉണ്ടാകുമോ? 
ഉണ്ടാകണം. ഇല്ലെങ്കില്‍, 
സുഹൃത്തിനയച്ച അശ്ലീലം കാമുകിക്കായിപ്പോവില്ലല്ലോ.


ചോദ്യം രണ്ടാണ്. 
എന്തിനയച്ചുവെന്നും ആരുടെ forward ആണെന്നും?
രണ്ടും വെറുക്കപ്പെടേണ്ടതാണ്പോലും.
നിശബ്ദത  കൊണ്ട് തോല്‍പ്പിക്കാനും കഴിയുന്നില്ല.
ഒരു കണ്ടെത്തല്‍ !
യുറേക്കാ യുറേക്കാ എന്നലറാതെ അവള്‍ 
മറുഭാഷയില്‍ എന്തോ പുലമ്പി 
എന്‍റെ മുഖമിപ്പോള്‍  ജനനേന്ദ്രിയം പോലെയാണ് 
കാണ്‍വതവളെന്ന്.


തലയിലെന്തോ വീണു.
മാനമിടിഞ്ഞുവീണതാണോ അതോ തേങ്ങയാണോ? 
ഫ്ലാറ്റിന്‍റെ ഉള്ളിലാണല്ലോ,
തേങ്ങയല്ല. മാനം തന്നെ. 


യോഗ പരിശീലനം ഉടനെ ആരഭിക്കണം. 
മനസ്സ് പറയുന്നതേ വിരലുകള്‍ കോറാവൂ.

2 comments:

Kattil Abdul Nissar said...

ഈ കവിത ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു.നമ്മള്‍ തമ്മിലുള്ള സംവേദന ക്ഷമതയ്ക്കെ വളരെ അന്തരം ഉണ്ടെന്നു തോന്നുന്നു.

lakshman kochukottaram said...

എല്ലാ മനുഷ്യരും വ്യത്യസ്തരല്ലേ സര്‍.

അഭിപ്രായത്തിനു വളരെ നന്ദി .

Post a Comment

ദയവായി അഭിപ്രായം രേഖപ്പെടുത്തൂ സുഹൃത്തേ