Pages

Saturday, August 4, 2012

നിഴലുകള്‍ സംസാരിക്കുന്നത്



ഉച്ചയുറക്കത്തിന്റെ മധ്യത്തിലാണെന്നു തോന്നുന്നു, മുറിയിലേക്ക് അനേകായിരം നിഴലുകള്‍ ചാടി വീണു. അവ കൂട്ടം കൂട്ടമായും, ഒറ്റതിരിഞ്ഞും; എനിക്ക് ചുറ്റും ഓടിയും, ചാടിയും, മെയ്‌വഴക്കം മുറ്റിയ അഭ്യാസിയെ പോലെ കീഴ്‌മേല്‍ മറിഞ്ഞു ഭയപ്പെടുത്തി. 
പുതപ്പിന് വെളിയിലേക്ക് തെല്ലൊന്നു പുറംചാടിയ ഇടതുകാലിന്റെ തള്ളവിരല്‍ വേഗം ഉള്ളിലേക്ക് വലിച്ചിട്ട്, കഴുത്തു വരെ ഒരു തരിമ്പും കാട്ടാതെ ഒളിച്ചു. കഴുത്തു പിടിച്ച് ഞെരിച്ച്, ശ്വാസം മുട്ടിച്ചു കൊല്ലാതിരിക്കാനാണ് കഴുത്തില്‍ രണ്ടു ചുറ്റ് അധികം ചുറ്റിയത്. ശ്വാസം മുട്ടിയുള്ള മരണമാണ് ഒരിക്കലും ഇഷ്ട്ടപ്പെടാത്തതും എന്നും ഭയപ്പെടുത്തിയിരുന്നതും.

അര മണിക്കൂറിലേറെയായി . നിഴലുകളില്‍ ചിലത് കട്ടിലിന്റെ അരികുകളില്‍ ചാഞ്ഞും, ചരിഞ്ഞും, ചാഞ്ഞാടിയും ഇരുന്നു. മറ്റുചിലത്‌ ആള്‍പൊക്കമുള്ള ഖടികാരത്തിന്റെ നാഴികമാണിയില്‍ തൂങ്ങി ഊഞ്ഞാലാടി. മറ്റുചിലത്‌ മിനിറ്റ് സൂചിയും സെക്കന്റ്‌ സൂചിയും വലിച്ചു നടന്നു. ജനാലയിലെ മരത്തിന്റെ അഴികല്‍ക്കുള്ളിലൂടെ പുറത്തുള്ള മാവിന്റെ ചില്ലകളിലേക്ക്‌ കയറിപ്പോയി ചിലത്.
സൂര്യനെ അവര്‍ക്കും പേടിയാണെന്ന് മനസ്സിലായത്‌ ഒരാശ്വാസം പോലെ നെഞ്ചില്‍ തണുപ്പുകൂട്ടി. സൂര്യന്‍ കാറ്റിനൊപ്പം ഉള്ളിലേക്ക് വരുമ്പോഴേക്കും നിഴലുകലെല്ലാം എങ്ങോട്ടൊക്കെയോ ഓടി. പിന്നും, കുട്ടിക്കരണം മറിഞ്ഞ്, ഇരുട്ടിന്റെ കറുത്ത ഗൌണുമിട്ട് അവര്‍ തിരിച്ചു വന്നു. 

സമയമേറെക്കഴിഞ്ഞും അവ പോകാതായപ്പോഴാണ് ശരിക്കും പേടിച്ചത്. സാധാരണ പത്തു മിനിറ്റ് കൊണ്ട് പോകുന്നവരാണ്! ഒടുവില്‍ ധൈര്യം സംഭരിച്ച്, മെല്ലെ ആരും കേള്‍ക്കാത്ത ഒച്ചയില്‍, തല താഴ്ത്തി ഇരുന്നുകൊണ്ട് ചോദിച്ചു
"നിങ്ങള്‍ പോണില്ലേ"
മറുപടിയില്ല.
മൌനത്തിലേക്ക്‌ തലയുയര്‍ത്തി ഒരല്‍പം കൂടി ഒച്ചയില്‍ ചോദിച്ചു 
"നിങ്ങള്‍ പോണില്ലേ"
മറുപടിയില്ല. 
ക്രമേണ ഒച്ച കൂടിക്കൂടി, അതൊരലര്ച്ചയായി
"നിങ്ങള്‍ പോണില്ലേ"
അലറ്ച്ചക്കൊടുവില്‍ ഭ്രാന്തമായ കരച്ചില്‍.

"ഞങ്ങള്‍ സംസാരിക്കാറില്ല"
അശരീരി പോലെയാണ് ശബ്ദം കേട്ടത്. ആ ശബ്ദത്തിന്റെ ദിക്കറിയാനെന്നവണ്ണം  അവള്‍ ചെവികൂര്‍പ്പിച്ചു വച്ച്, ദൈന്യമായി കണ്ണുകള്‍ നിഴലുകളിലേക്ക് നിവര്‍ത്തി വച്ച്, ഒരിക്കല്‍ കൂടിയെന്ന് അപേക്ഷിച്ചു. 

"ഞങ്ങള്‍ സംസാരിക്കാറില്ല"- കൂട്ടത്തില്‍ നീളന്‍ കുപ്പായമിട്ട, മാജിക്കുകാരുടേത് കണക്കിന് നീളന്‍ തൊപ്പിവച്ച നിഴലാണ്. 

"അതെന്താ സംസാരിക്കാതെ"

"ഞങ്ങളുടെ ജോലി ഭയപ്പെടുത്തലാണ്. അതിനപ്പുറം ഞങ്ങളുടെ ഒച്ച മറ്റാരും കേള്‍ക്കാറില്ല. വിരലടയാളങ്ങള്‍ ഞങ്ങളുടെ കൈക്കുള്ളില്‍ മാത്രം നിലനില്‍ക്കുന്നു. ഞങ്ങളുടെ ഗന്ധം പോലും പുറത്തു പോകാറില്ല. ഒച്ചപോലെ അതും തിരിച്ചെടുക്കാനാവാത്ത കടത്തില്‍ പെട്ടതാണ്".

"നിഴലുകല്‍ക്കെന്താണ് കടം. ഞാന്‍ സഹായിക്കാം" - അവളുടെ പേടിയൊക്കെ അപ്പോഴേക്കും മാഞ്ഞു തുടങ്ങിയിരുന്നു. 

നിഴലുകള്‍ പരസ്പരം സംസാരിച്ചു തുടങ്ങി. ആദ്യമായി ഭാഷ പഠിച്ച മനുഷ്യരെപ്പോലെ നിഴലുകള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് സംസാരിച്ചു. പ്രപഞ്ചം അവരില്‍ നിന്നും കേള്‍ക്കുകയും, അവരുടെ ഗന്ധം കാറ്റില്‍ പറത്തി വിടുകയും, അവരുടെ ചെഷ്ട്ടകള്‍ ചുമരുകളില്‍ കോറുകയും ചെയ്തു.

അതില്‍ നിന്നെല്ലാം വെത്യസ്തമായി ഒരു നിഴല്‍ മാത്രം അനങ്ങാതെയും, മിണ്ടാതെയും നിന്നു. കൈകള്‍ ചോദ്യരൂപത്തിലാക്കി "എന്തുപറ്റി" എന്ന് ചോദിച്ചപ്പോള്‍ അതും അത് ആവര്‍ത്തിച്ചു. അടുത്തേക്ക് വരൂ എന്ന് കൈകാട്ടി വിളിച്ചപ്പോള്‍ അതും അങ്ങനെ തന്നെ കാട്ടി. 
സ്വന്തം നിഴല്‍ മാത്രം സത്യസന്ധമായി പെരുമാറി!

സൂര്യന്‍ പെട്ടെന്ന് മാഞ്ഞു. ഇരുളിന്റെ വലിയൊരു നിഴല് വീടിന്റെ പരിസരത്തേക്കു വന്നലച്ചു. അപ്പോഴേക്കും ചെറുനിഴലുകളെല്ലാം മുറിപൂട്ടി വെളിയിലേക്കിറങ്ങി നടന്ന്. വലിയ നിഴലിന്റെ അടുത്ത് ചെന്ന് തൊഴുതു കുമ്പിട്ടു നിന്നു. ആര്‍ത്തു ചിരിച്ചുകൊണ്ടവര്‍ വലിയ നിഴലിനു മുന്നില്‍ തലകുത്തി മറിഞ്ഞ്  രസിപ്പിച്ചു. 
വലിയ നിഴലിനു രാത്രിയുടെ രൂപമായി. ഭാവം മാറി. കറുത്ത കണ്ണാടിയില്‍ രൂപം കണ്ടു തൃപ്തിയടഞ്ഞ രാത്രി നിഴല്‍ പുറത്തു നിന്നും പൂട്ടിയ വാതിലുകള്‍ ഒച്ചയോടുകൂടി തുറന്നു മലര്‍ത്തി. രാക്ഷസന്റെ ജല്പ്പനങ്ങളുംമായി പൊട്ടിച്ചിരിച്ചു. ചിരി മെല്ലെ കറുത്തു കൊണ്ട് മുറി മുഴുവന്‍ പരതി. കട്ടിലിന്റെ നിഴലിനെ ചവിട്ടി നടുവൊടിച്ചു; അലമാരയുടെ നിഴലിനെ വലിച്ചു കീറി രണ്ടാക്കി. നാഴിക മണിയും ഖടികാരവും തറയില്‍ വീണു പിടഞ്ഞു. അവയില്‍ പറ്റിപ്പിടിച്ചിരുന്ന നിഴലുകള്‍ മുകളിലേക്ക് നോക്കി കിടന്നു പിടഞ്ഞു. 
ഇരയെവിടെ എന്ന് വലിയ നിഴല്‍ അലറി. 

ഫാനില്‍ കൊരുത്ത്, കഴുത്തില്‍ രണ്ടു ചുറ്റുചുറ്റി, തൂങ്ങിയാടിയ അവളെ പോലെ, മിണ്ടാതെ സത്യസന്ധയായ നിഴലും തൂങ്ങിയാടി. 
ഒരിക്കലും മിണ്ടാത്ത നിഴല്‍ അപ്പോഴവളോട് പറഞ്ഞു - "മരണമെങ്കിലും നിന്റെ ചാരിത്രിയം നശിക്കാതെ കാത്തു"

11 comments:

anjali krishna t said...

great :))

Lakshmikanth Ravichandran said...

modern art ano?

lakshman kochukottaram said...

@kanthan- ഒരു പെണ്ണിനെ കുറച്ചു ആള്‍ക്കാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി വേറെ ഒരാള്‍ക്ക്‌ കാഴ്ച വക്കുന്നു. അയാള്‍ അവളെ നശിപ്പിക്കാന്‍ വരുന്നതിനു മുന്‍പേ അവള്‍ ആത്മഹത്യ ചെയ്യുന്നു. ഇതായിരുന്നു ഞാന്‍ എഴുതാന്‍ ശ്രെമിച്ചത്. അവളുടെ അബോധ മനസ്സിലെ തോന്നലുകളാണ് നിഴലുകള്‍ സംസാരിക്കുന്നു എന്നത്.
വളരെ നന്ദി കാന്താ.
വളരെ നന്ദി അഞ്ജലി

manjari ponnath said...

കുറച്ചു ആഴം കുടി പോയോ എന്നൊരു സംശയം...
ഇത്രേം ആഴത്തില്‍ എഴുതുമ്പോള്‍ മനസ്സ് പിടിചെടത് നില്‍കാന്‍ വിഷമം ആണ് എന്നാണു എന്റെ അനുഭവം

നന്നായിടുണ്ട് എങ്കിലും ഓര്‍ക്കുക ജീവിതം എന്ന വേഷം ഇനിയും ബാക്കിയുണ്ട്

lakshman kochukottaram said...

എന്റെ തോന്നലുകള്‍ ഭ്രാന്തമാണ്‌ എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. മനസ്സിന്റെ ആഴങ്ങളില്‍ ഭ്രാന്ത് ഇല്ലാത്തവര്‍ ഉണ്ടാകുമോ. അറിയില്ല.

മഞ്ജരിയുടെ കമന്റുകള്‍ തീര്‍ച്ചയായും പ്രത്യാശയുടെ ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ്. വളരെ നന്ദി.

manjari ponnath said...

മനസ്സിന്ടെ ആഴത്തില്‍ ഭ്രാന്തല്ല സ്വതന്ത്രമാകുന്ന ചിന്തയാണ് നമ്മളെ നയികുന്നത്
പക്ഷെ പുറം പുച്ചുകളുടെ യഥാര്‍ത്ഥ ലോകത്തില്‍ ചിന്ത സ്വതന്ത്രമയവാന്‍ ഭ്രാന്തന്‍

again just my thought... may b foolish n stupid but has helped me define so many things in life :)

lakshman kochukottaram said...

ഞാന്‍ ഭ്രാന്തനാണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം. അതാകുമ്പോ പരിതികള്‍ ഇല്ലാതെ ജീവിക്കാലോ. സ്വാതന്ത്രിയം എന്നത് ഒരു ജീവിതചര്യ ആകും.

മഞ്ജരിയുടെ വിഷന്‍ വളരെ ശെരിയാണ്. എനിക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

sree said...

duswpnagale kadichu pottikkanum..aruthu maattuvanum..veendum valichu kettuvanum..pottichirichu kondu sweekarikkanum..enikkum ninakkum branthillathe pattumoooooooo...ithum oru branthu...
all d bst lachuuu

lakshman kochukottaram said...

വളരെ ശെരിയാണ്‌ ശ്രീ...
ഇതുവഴി വന്നതിനും, വായിച്ചു കമന്റ്‌ ചെയ്തതിലും വളരെ നന്ദി.

anjalybhaskar said...

etho mental hospitalil oru rogi suicide cheytha katha...ennanu eniku thonniyathu."ഒരു പെണ്ണിനെ കുറച്ചു ആള്‍ക്കാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി വേറെ ഒരാള്‍ക്ക്‌ കാഴ്ച വക്കുന്നു. അയാള്‍ അവളെ നശിപ്പിക്കാന്‍ വരുന്നതിനു മുന്‍പേ അവള്‍ ആത്മഹത്യ ചെയ്യുന്നു. ഇതായിരുന്നു ഞാന്‍ എഴുതാന്‍ ശ്രെമിച്ചത്. അവളുടെ അബോധ മനസ്സിലെ തോന്നലുകളാണ് നിഴലുകള്‍ സംസാരിക്കുന്നു എന്നത്". e coment vaayichapolalle kadhayude twist pidikittiyathu. kavi udheshikkunathu manasilkaan njan kurachu paadu pettu..

lakshman kochukottaram said...

വളരെ നന്ദി അഞ്ജലി

Post a Comment

ദയവായി അഭിപ്രായം രേഖപ്പെടുത്തൂ സുഹൃത്തേ